Pala

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം: പ്രൊഫ ലോപ്പസ് മാത്യു

ബിജെപി സർക്കാർ ഭേദഗതി ചെയ്തു നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വനിയമം ഭരണഘടനാ ലംഘനമാണെന്നും ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന ഒന്നാണെന്നും അതുകൊണ്ട് അത് നടപ്പാക്കാൻ സാധിക്കയില്ലെന്നും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടേയും, മതത്തിൻ്റേയും അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വം നിശ്ചയിക്കാൻ സാധിക്കുകയില്ല.അത് നിലവിലുള്ള ഭരണഘടന മാറ്റം വരുത്താതെ സാധ്യമല്ല.

ഈ നിയമഭേദഗതി സംസ്ഥാന സർക്കാരുകളെക്കൊണ്ട് ചെയ്യിക്കാൻ സാധിക്കില്ല. അപ്പോൾ ഈ തെരഞ്ഞെടുപ്പിൽ കരണീയമായിട്ടുള്ള കാര്യം ബിജെപി വിജയിക്കാതിരിക്കുകയോ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി ഭരണഘടന മാറ്റാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുകയാണ് വോട്ടർമാർക്ക് കരണീയമായിട്ടുള്ള കാര്യമെന്നും ലോപ്പസ് മാത്യു പറഞ്ഞു.

ഇന്ത്യയിലെ അപകടകരമായ സാഹചര്യം മനസിലാക്കാതെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ കമ്യൂണിസ്റ്റ് വിരോധം പറയുന്നത്. നിലവിൽ കേരളത്തിൽ നിന്നും ഇടതുപക്ഷ എംപി മാർ ഉണ്ടായാലേ കേന്ദ്രത്തിൽ ബിജെപി യെ പ്രതിരോധിക്കാനാകൂ.

പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് ടോം, ബേബി ഉഴുത്തുവാൽ, കെ ജെ ഫിലിപ്പ്, സാജൻ തൊടുക,പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ,ജോസുകുട്ടി പൂവേലിൽ,ബെന്നി തെരുവത്ത്, തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *