രാമപുരം: മാര് ആഗസ്തീനോസ് കോളേജ് കോമേഴ്സ് ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം കെൽട്രോണുമായി സഹകരിച്ച് നടത്തുന്ന ആഡ്ഓൺ കോഴ്സ് ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി സിജി ജേക്കബ് കെൽട്രോൺ പ്രോജക്ട് മാനേജർ ആദിത്യ രാജ് കെൽട്രോൺ ഫാക്കൽറ്റി മെമ്പർ ഗൗരി കൃഷ്ണ ടി ഡി അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഡിപ്പാർട്ട്മെൻ്റ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് ഇൻ ചാർജ് ഡിമ്പിൾ ജേക്കബ് സ്കിൽ ഡെവലപ്മെൻ്റ് കോളേജ് കോർഡിനേറ്റർ രേഖ ക്ലാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.





