General

ലഹരിക്ക് എതിരേ വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം: ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശവുമായി ലഹരിക്ക് എതിരേ ശക്തമായ പോരാട്ടത്തിന് ഇറങ്ങുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ . വിദ്യാർത്ഥികൾ ഇതിനോട അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഭീമൻകുപ്പിയും കുപ്പിയിൽ ചുറ്റി കിടക്കുന്ന ഭീമൻ സർപ്പവും ഏറേ ജനശ്രദ്ധ പിടിച്ച് പറ്റി.

ലഹരിക്ക് എതിരേ ശക്തമായ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ നേതൃത്വം നല്കുന്നതെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു. ഭവന സന്ദർശനം ,തെരുവ് നാടകം, ലഹരി വിരുദ്ധ സ്റ്റിക്കർ പതിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അൻപതോളം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധയമായി. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് , പിറ്റിഎ പ്രസിഡൻറ് ജിജി വെട്ടത്തേൽ അധ്യാപകരായ ജിജി ജോസഫ്, ഷേർളി തോമസ്, ഫ്രാൻസീസ് ജോസഫ്, സിസ്റ്റർ ഡീനാ തോമസ്, സിസ്റ്റർ സ്മിത ജോസഫ്, പ്രിയ മോൾ വി.സി, ജിസ്മി ജോർജ്, പ്രിയ ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *