Ramapuram

ലയൺസ് ക്ലബ് ഓഫ് ടെംമ്പിൾ ടൗൺ രാമപുരം 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുക ളുടെ ഉദ്ഘാടനവും

2024 ജൂൺ 22 ശനി വൈകിട്ട് 6:30 ന് രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്നു. സേവന പദ്ധതികളുടെ ഉദ്ഘാടനം ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിർവഹിച്ചു. പ്രസിഡൻ്റ് ലയൺ ബി. സി ലാൽ അധ്യക്ഷത വഹിച്ചു.

ഇൻസ്റ്റാലേഷൻ ഓഫീസർ എം.ജെ.എഫ്. ലയൺ തോമസ് ജോസിൻ്റെ നേതൃത്വത്തിൽ മനോജ് കുമാർ കെ പ്രസിഡൻ്റ്, സെക്രട്ടറി കേണൽ കെ എൻ വി ആചാരി ,അഡ്മിനിസ്ട്രേറ്റർ ശ്രീനാഥ് വി ,ട്രഷറർ അനിൽകുമാർ കെ പി എന്നീ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ Ln.സിബി മാത്യു, റീജിയൻ ചെയർ പേഴ്സൺ മനോജ് ടി എൻ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. ലയണിസത്തിൽ ആകൃഷ്ടരായ 20 പേർ ചേർന്ന് 2021 ൽ രാമപുരത്തു ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് ടെംപിൾ ടൗൺ രാമപുരം സേവനത്തിൻ്റെ വെള്ളിത്തേരിൽ മഹത്തായ നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.

വിദ്യാഭ്യാസം, ആതുരസേവനം, പട്ടിണി നിർമ്മാർജ്‌ജനം, യുവജന ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തി വരുന്നു. വിഷൻ കെയർ പ്രോജക്ടിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ്, ‘സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, ജാനകി ബാലികശ്രമത്തിനു ഹംഗർ റിലീഫ് പ്രോജക്ടിന്റെ ഭാഗമായി 48000 രൂപ എന്നിവ ഈ വർഷത്തെ ഏതാനും പ്രൊജെക്ടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *