പാലാ: കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയെ കണ്ടുവെന്ന പരാതിയുമായി പരിസരവാസി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
ഏകദേശം രണ്ടടിയോളം ഉയരമുണ്ടെന്നാണ് പരിസരവാസിയായ രവി നല്‍കുന്ന വിവരം. പഞ്ചായത്ത് അധികാരികള്‍ക്കും വനംവകുപ്പിനും പോലീസിനും രവി പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം ഇതുവരെ പുലിയെയാണ് കണ്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ താന്‍ കണ്ടത് നൂറു ശതമാനവും പുലിയെ തന്നെയാണെന്ന് രവി ആവര്‍ത്തിക്കുന്നു.
ഐങ്കൊബിലെ രണ്ടാം മൊബൈല്‍ ടവറിനു സമീപത്തായാണ് പുലിയെ കണ്ടതെന്ന് രവി പറയുന്നു. ശബ്ദം കേട്ട് നോക്കിയ താന്‍ പുലി നില്‍ക്കുന്നതു കണ്ടുവെന്നും എന്നാല്‍ ഭയംമൂലം അവിടെ നിന്നും വേഗം രക്ഷപെടുകയാണ് ഉണ്ടായതെന്നും രവി ആവര്‍ത്തിച്ചു.
അടുത്തിടെ പുലിയെ കണ്ട കരിങ്കുന്നത്തുനിന്നും ഏറെ ദൂരെയല്ല കടനാട് തുമ്പിമല. കരിങ്കുന്നത്തു കണ്ട പുലിയെ ഇതുവരെ പിടിച്ചുകെട്ടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുലി ഇവിടെ എത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.