പൂഞ്ഞാർ :കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോർട്ട് നൽകുമ്പോൾ പൂഞ്ഞാർ തെക്കേക്കര , കൂട്ടിക്കൽ ,തീക്കോയി , മേലുകാവ് വില്ലേജുകളെ നിലവിലെ ഇ സ് എ ഭൂപടത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ് കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു.
കരട് വിജ്ഞാപനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന മൂലം ഈ മേഖലയിലെ തൊഴിലാളികളും കരാറുകാരും എൻജിനീയർമാരും ദുരിതത്തിൽ ആകുമെന്ന് ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ(LENSFED) പൂഞ്ഞാർ യൂണിറ്റ് കൺവെൻഷൻ വിലയിരുത്തി.
ഖനന പ്രവർത്തനങ്ങൾ, റെഡ് കാറ്റഗറിയിൽ പെട്ട വ്യവസായങ്ങൾ, വലിയ കെട്ടിട നിർമ്മാണം, ടൗൺഷിപ്പ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് നിർമ്മാണ മേഖലയെ തകർക്കുമെന്നും യൂണിറ്റ് കൺവെൻഷൻ ആശങ്ക രേഖപ്പെടുത്തി.
അധ്യക്ഷൻ യൂണിറ്റ് പ്രസിഡണ്ട് ജാൻസ് വി തോമസ് ഇഎസ്എ ക്ക് എതിരായ പ്രമേയം അവതരിപ്പിച്ചു.. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി റെജി ഷാജി മുഖ്യ അതിഥിയായിരുന്നു.. മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ഹയർ എഡ്യൂക്കേഷൻ ചെയർമാനുമായ പി എം സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം സലാഷ് തോമസ്, ഏരിയ പ്രസിഡണ്ട് ജോസ് ജോസഫ്, ജില്ലാ കമ്മിറ്റി അംഗം ജോർജ് ലാൽ,തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി ശരണ്യ ജി യും, സാമ്പത്തിക റിപ്പോർട്ട് പയസ് മൈക്കിളും, ഏരിയ റിപ്പോർട്ട് പ്രസാദ് കുമാർ കെ സ്, ക്ഷേമനിധി റിപ്പോർട്ട് സജി മൈക്കിളും അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ബൈജു ഡി കൺവെൻഷൻനു നന്ദി രേഖപ്പെടുത്തി.