Thalappalam

ബൃഹത്തായ പദ്ധതികൾ മണ്ഡലത്തിൽ എത്തിക്കും: ജോസ് കെ മാണി

പനയ്ക്കപ്പാലം: തലമുറ മാറ്റങ്ങൾ മുന്നിൽകണ്ട് ബൃഹത്തായ പദ്ധതികൾ നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുമെന്ന് എൽഡിഎഫ് പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസ് കെ മാണി.

വികസന ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായ പാലായെ വികസന കുതിപ്പിലേക്ക് എത്തിക്കും. തലപ്പുലം എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ലോപ്പസ് മാത്യു,സജേഷ് ശശി, ബാബു കെ ജോർജ്,ബെ 1ന്നി മൈലാടൂർ, കെ ഷാജ കുമാർ,വി ടി തോമസ്, ബേബി ഉഴുത്തുവാൽ, രാധാകൃഷ്ണൻ പി, സാബു കെ.കെ, വി കെ മോഹനൻ,സുഭാഷ് വലിയ പറമ്പിൽ, അഡ്വ ബിജു ഇളംതുരുത്തി, ബിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *