പാലാ: പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ മേഖല നേതൃസംഗമങ്ങൾ മൂന്ന്,നാല് തിയതികളിൽ നടക്കും.
വിവിധ പഞ്ചായത്തുകളെ ഒരുമിപ്പിച്ചാണ് മേഖലാതലത്തിൽ നേതൃസംഗമങ്ങൾ വിളിച്ചുചേർത്തിരിക്കുന്നത്. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്.
മൂന്നിന് 5.30ന് ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം ഇടമറ്റം ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് മൂന്നിന് മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, കടനാട് പഞ്ചായത്തുകളിലെ നേതൃസംഗമം മേലുകാവ്മറ്റം എച്ച്ആർഡിപി ഹാളിൽ നടക്കും.
അഞ്ചിന് രാമപുരം, കരൂർ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന സമ്മേളനം രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിലാണ്. ആറിന് പാലാ നഗരസഭ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളുടെ നേതൃസംഗമങ്ങൾ ഒരുക്കിയിട്ടുണ്ട്. 13ന് ആറിനാണ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ.പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചാണ് ഇടതുമുന്നണി പടയോട്ടം നടത്തുന്നത്.
നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മണ്ഡലംതലത്തിൽ നേതൃസംഗമങ്ങൾ നടത്തിയിരുന്നു. ഇതിനു തുടർച്ചയായണ് മേഖലാതലത്തിലുള്ള സമ്മേളനം നടത്തുക. 12ന് നിയോജകമണ്ഡലം കൺവൻഷനും നടക്കും.
എൽഡിഎഫ് സ്ഥാനാർത്ഥി നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദർശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രമുഖ വ്യക്തികൾ,സംഘടനാ നേതാക്കൾ എന്നിങ്ങനേയും സന്ദർശനം ക്രമീകരിച്ചിരുന്നു.
ബൂത്ത്തല കൺവൻഷനുകളും വാർഡ് കൺവൻഷനും ജനപങ്കാളിത്തം ഉറപ്പാക്കി നടത്താനുള്ള പരിശ്രമങ്ങളിലാണ് ഇടതുമുന്നണി നേതൃത്വം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുൻപുതന്നെ പ്രചരണരംഗം കൊഴുപ്പിക്കാനാണ് ഇടത് നീക്കം. സിപിഎം നേതൃത്വത്തിൽ കേഡർസ്വഭാവം പൂർണ്ണമായി ഉറപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇതിനോടകം പാർലമെന്റ് മണ്ഡലം മുഴുവനും പോസ്റ്ററുകളിലൂടെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തോമസ് ചാഴികാടൻ പാർലമെന്റ് മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നാളെ (മാർച്ച് 2) 12ന് കോട്ടയത്ത് പ്രസ്‌കബ്ലിൽ നടക്കും.