General

എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര നാടിൻ്റെ ഉത്സവമാക്കി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര പ്രതികൂല കാലാവസ്ഥയിലും ഒരു നാടിൻ്റെ ഉത്സവമാക്കി മാറ്റി. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകി.

ശക്തമായി പെയ്ത മഴ കാരണം താലപ്പൊലി ഘോഷയാത്രയിൽ താമസം നേരിട്ടുവെങ്കിലും പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് 6.30 ന് അമ്പഴത്തിനാൽ കുന്നേൽ തങ്കച്ചൻ്റെ വസതിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.

മയൂര രാധ മാധവ നൃത്തം ഘോഷയാത്രയ്ക്ക് മിഴിവേകി. ഡ്രൈവേഴ്സ് യൂണിയൻ, ട്രെയിഡ് യൂണിയൻ, വ്യാപാരികൾ, പൗരാവലിയുടെ നേതൃത്വത്തിൽ കുന്നോന്നി ടൗണിൽ സ്വീകരണം നൽകി. ശാഖാ ഭാരവാഹികൾ, സമീപ ശാഖാ ഭാരവാഹികൾ, ജനപ്രതിനിധികൾ നേതൃത്വം നൽകി.

താലപ്പൊലിഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയശേഷം ദീപാരാധന, അത്താഴപുജ, മഹാപ്രസാദമൂട്ട്, കരോക്കെ ഗാനമേള കാലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *