Pala

കെ റ്റി യു സി (ബി) ക്ക് സംസ്ഥാന പ്രസിഡന്റ് പാലായിൽനിന്ന്

കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെ സംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു.

ഏറെക്കാലം ബി ജെ പി യുടെ കാരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും പഞ്ചായത്ത് കൺവീനറായും കാരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും പൊന്നാട കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ് (ബി) യുടെ പാലാ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായും കോട്ടയം ജില്ലയിൽ കെ റ്റി യു സി (ബി) യുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു വരവെയാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.

അടിസ്ഥാന വർഗ്ഗ തൊഴിലാളികളുടെ ഉന്നതിക്കായി പ്രവര്ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മനോജ് കുമാർ മഞ്ചേരി പറഞ്ഞു. പാലാ പോണാട് പരേതരായ കൃഷ്ണൻനായർ ശ്യാമള ദമ്പതികളുടെ മകനാണ്. i4u റിപ്പോർട്ടർ സന്ധ്യാ മനോജാണ് ഭാര്യ. അനന്ദു,ദേവകി,അദഥി എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *