Pala

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

പാലാ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പാലാ ഉഴവൂർ റൂട്ടിൽ ഇടനാട് പോണ്ടനാം വയലിലായിരുന്നു അപകടം ഉണ്ടായത്.

ബൈക്ക് യാത്രികരായ വലവൂർ സ്വദേശി പാറയിൽ രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിനടിയിൽ പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *