കോട്ടയം : ഗവൺമെന്റ് നേഴ്സിങ് കോളേജിൽ വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്ന് കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവുമായ ചെയ്തികളാണ് കുറ്റവാളികളുടേത്. റാഗിങ്ങിന് ഇരയായ കുട്ടികളും അവരുടെ രക്ഷിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണം.അതിന് കേരളീയസമൂഹത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
റാഗിങ് വാർത്തകളും അതുമായി ബന്ധപ്പെട്ട കുറച്ച് ദിവസത്തെ ചർച്ചകളും കഴിഞ്ഞാൽ പൊതുസമൂഹം എല്ലാം മറക്കുകയാണ്.കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം ക്രൂരതകൾ വീണ്ടും ആവർത്തിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്.

കലാലയങ്ങളെ എന്ത് തോന്നിവാസവും കാണിക്കാനുള്ള ഇടമായി മാറ്റുന്ന ഇത്തരം ക്രിമിനലുകൾ ഇനിയും പൊട്ടി മുളയ്ക്കാതിരിക്കുവാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെ എസ് സി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക് അധ്യക്ഷത വഹിച്ചു.
നേതാക്കളായ അഡ്വ. ജോർജ് ജോസഫ്,അഭിഷേക് ബൈജു അശ്വിൻ പടിഞ്ഞാറേക്കര, ടോം ആന്റണി, ടോം കണിയാരശ്ശേരി, , മെൽബിൻ പറമുണ്ട ,റോഷൻ ജോസഫ്, ജെറിൻ നരിപ്പാറ, ജെയ്സൺ ചെമ്പകാശേരി എന്നിവർ പ്രസംഗിച്ചു.