Kottayam

കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളജില്‍ ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഗവണ്‍മെന്റ് ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തിന് അനുവദിച്ച ഇന്‍ട്രാ ഓറല്‍ സ്‌കാനറിന്റഫെ പ്രവര്‍ത്തനോദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വ്വഹിച്ചു. എം.പി യുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയുപയോഗിച്ചാണ് സ്‌കാനര്‍ വാങ്ങിയത്.

ആറു ലക്ഷം രൂപ വിലയുള്ള ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രിയിലേക്കുള്ള ദന്തല്‍ കോളേജിന്റെ മാറ്റത്തിന് സഹായകമാകും. ദന്ത ചികിത്സക്കായി പല്ലുകളുടെ അളവെടുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഡിജിറ്റല്‍ ഇംപ്രഷനിലേക്ക് മാറുന്നത് കൂടുതല്‍ രോഗീസൗഹൃദമായ ചികിത്സക്കും ഗവേഷണത്തിനും ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *