സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേട്ടം കൈവരിച്ച കോട്ടയം ജില്ലാ ബാഡ്മിന്റൺ ടീമിനെ ആദരിച്ചു. ജില്ലയുടെ സ്കൂൾ ബാഡ്മിൻറൺ ചരിത്രത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി വെള്ളി മെഡൽ നേടിയ പെൺകുട്ടികളുടെ ജൂനിയർ വിഭാഗവും പെൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗം താരങ്ങളെയും പരിശീലകാരെയുമാണ് കോട്ടയം ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചത്.
ജൂനിയർ ടീം അംഗങ്ങൾ: സാന്ദ്ര അൽഫോൻസ് തോമസ്, നിരഞ്ജന പി പ്രഭ, മേഘന രതീഷ്, മൗര്യ മധു, ഹെലൻ ജിനു, ടീം മാനേജർ മാത്യു തൈക്കടവിൽ, രാജി മോൾ എം.
സബ്ജൂനിയർ ടീം: ഋതിക നമ്പ്യാർ, നവമി മധു, ശ്രേയ മരിയ മാത്യു, അന്ന എബ്രഹാം, മാനേജർ ജീന വർഗീസ്, പരിശീലകൻ രതീഷ് പി. ആർ. ചടങ്ങിൽ ജില്ലാ ബാഡ്മിൻ അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞുമൈക്കൾ മണർകാട്ട്, സെക്രട്ടറി ലൗജൻ എംപി, വൈസ് പ്രസിഡൻറ് ശ്രീകുമാർ ജി., സംസ്ഥാന ട്രഷറർ ജി പ്രശാന്ത്, ജില്ലാ ട്രഷറർ ബിജോ മോൻ, എക്സിക്യൂട്ടീവ് അംഗം കമ്മറ്റി അംഗം പ്രദീപ് പി. പ്രഭ, ടീം മാനേജർ മാത്യു തൈക്കടവിൽ ബാഡ്മിൻറൺ പരിശീലകൻ രതീഷ് പി. ആർ, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു,