Poonjar

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി രൂപീകരണ യോഗം നടന്നു. യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റ് പ്രചരണ പരിപാടികൾക്കും നേതൃത്വം നൽകുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇലക്ഷൻ കമ്മിറ്റിയുടെ സെക്രട്ടറിയായി അഡ്വ. ബിജു ഇളംതുരുത്തിയിൽ പ്രസിഡൻറ് ആയി ജോയി ജോർജ്, കൺവീനർ ആയി പി എസ് സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയിൽ ഉള്ള മറ്റ് അംഗങ്ങൾ സിജു സി ആർ, രമ മോഹൻ, സുനിൽകുമാർ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, സോജൻ ആലക്കുളം, ജോസുകുട്ടി ഏർത്തേൽ, അലക്സാണ്ടർ വി എ, മജു പ്ലാത്തോട്ടം, സി കെ ഹരിഹരൻ, കെ ശ്രീകുമാർ, സുരേഷ് സി ജി, മോഹനൻ പുളിക്കൽ, സണ്ണി വാവലാങ്കൽ, ആൻറണി അറക്കപ്പറമ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *