കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ വയോജന പാർക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷിക പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിട്ടാണ് വയോജന പാർക്ക് നിർമിച്ചത്. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് ഒരുമിച്ചു കൂടാനും അവരുടെ മാനസികോല്ലാസത്തിനും അവസരമൊരുക്കുകയാണ് ലക്ഷ്യം.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു മുരളീധരൻ, പി.എസ.് സജിമോൻ,ആൻസി അഗസ്റ്റിൻ, കെ.എൻ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.





