General

കൊണ്ടൂർവാലി റെസിഡന്റ്‌റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും

കൊണ്ടൂർ: കൊണ്ടൂർവാലി റെസിഡന്റ്‌റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കുര്യാച്ചൻ ചോങ്കര അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി മാത്യു, തിടനാട് പഞ്ചായത്തംഗം ഓമന രമേശ്, ജില്ലാ അപ്പക്‌സ് കൗൺസിൽ അംഗം ബിനോയി ചന്ദ്രൻകുന്നേൽ, ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളുക്കുന്നേൽ, കെ.വി. കുര്യൻ കരോട്ടുപുള്ളോലിൽ, ജോർജ് വടക്കേച്ചിറയാത്ത് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: സി.കെ. കുര്യൻ ചോങ്കര (രക്ഷാധികാരി), കെ.വി.കുര്യൻ കരോട്ടുപുള്ളോലിൽ (പ്രസിഡന്റ്), ടി.ടി. മാത്യു തട്ടാപറമ്പിൽ, മാത്യു ജേക്കബ് വാളിപ്ലാക്കൽ (വൈ.പ്രസി), എ.സി. ജോസഫ് എമ്പ്രയിൽ (സെക്രട്ടറി), സുനിൽ തോമസ് തോട്ടപ്പള്ളിൽ (ജോ.സെക്ര.), എൻ.കെ. ജോൺ വടക്കേക്കോൽ (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *