General

കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ നടന്നു

ഏറ്റൂമാനൂർ: കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ കെ റ്റി യു സി ബി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ സുനു സി പണിക്കരുടെ അധ്യക്ഷതയിൽ ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.

ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: കെവിൻ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് കുമാർ മഞ്ചേരിയിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ചുള്ള കാര്യങ്ങളും, തെക്കൻ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയിൽ അംഗങ്ങളായാൽ തങ്ങൾക്ക് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വിശദമായി സംസാരിച്ചു.

യൂണിയന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചും യൂണിയൻ പ്രവർത്തനത്തിന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടം പ്രയാസങ്ങളും എങ്ങനെ നേരിടാം എന്നും ട്രേഡ് യൂണിയൻ രംഗത്ത് ഏതെല്ലാം തരത്തിലുള്ള യൂണിയനുകൾ ഉണ്ട് എന്നും അതിന്റെ എല്ലാം പ്രവർത്തന രീതികൾ എങ്ങനെ എന്നും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: രാജീവ് കുളത്തൂപ്പുഴ വിശദമാക്കി.

തുടർന്ന് പൊതുവായ ചർച്ചകൾ നടത്തി. അജിത്ത് Tഎം. റ്റി. അപർണ്ണ അജി എന്നിവരെ ജില്ലാ വൈസ്പ്രസിഡന്റുമാരായും. അമൽ പിഎസ്നെജില്ലാ ട്രഷററായും,സിയാന കണ്ണനെ ഏറ്റുമാനൂർ നി മണ്ഡലം പ്രസിഡന്റായും, അനിത ആൻറ്റോയെ നി: ജനറൽ സെക്രട്ടറിയായും, രമ്യ ഭഗവതി കുന്നേലിനെ നിയോജകമണ്ഡലം ട്രഷറർ ആയും കടുത്തുരുത്തി നി: മണ്ഡലം പ്രസിഡന്റായി ശ്രീ: അജേഷ് എംടി യെയും തെരഞ്ഞെടുത്തു. ശ്രീ അമൽ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *