ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം ഇന്ന് 3 PM ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു.
തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജനി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ.ബി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമനഗോപാലൻ, പൂഞ്ഞാർ തെക്കെക്കര വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അനിൽകുമാർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ശ്രീകല ആർ, ജോസഫ് ജോർജ് ‘ ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ജോയിൻ്റ് ബി.ഡി.ഒ സാം ഐസക്ക് എന്നിവർ കേരളോത്സവ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു.