ഈരാറ്റുപേട്ട: ജനകീയ ശാസ്ത്ര പ്രചാരണ പ്രവർത്തനം കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടു പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും പ്രവർത്തന പരിധിയായി പരിഷത്തിന്റെ ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു.
പരിഷത്ത് ജില്ലാ സെക്രട്ടറി വിജു കെ നായർ, ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനൽ കുമാർ, ജിസ്സ് ജോസഫ്. മേഖലാ ഭാരവാഹികളായ പ്രിയ ഷിജു, സതീഷ് കുമാർ, സോമശേഖരൻ നായർ, തങ്കപ്പപണിക്കർ, അഡ്വ. വി ജി വേണുഗോപാൽ, പ്രഭാകരൻ പിള്ള, ഡി രാജപ്പൻ, അമീൻ പാറയിൽ, പ്രസന്നമാർ,തൂമ സിറാജ്, പുഷ്പകുമാരി, ഫാത്തിമ ഹനീഫ എന്നിവർ സംസാരിച്ചു.

ഈരാറ്റുപേട്ട മേഖലാ ഭാരവാഹികൾ: പ്രസിഡന്റ്-പി ജി പ്രമോദ് കുമാർ, വൈസ് പ്രസിഡന്റ് -സനിത്ത് സനൽ, സെക്രട്ടറി അൻസി അഷ്‌റഫ്, ജോയിന്റ് സെക്രട്ടറി-ബിനോയ് മാത്യു, ട്രഷറർ-സുധീഷ് കെ.ബി, 12 കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.