കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികവും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് ആദരവും നൽകി. സ്വീകരണയോഗം മുൻ പഞ്ചായത്ത് പ്രസിഡന്റും പുരോഗമന പ്രസ്ഥാങ്ങളുടെ പൂഞ്ഞാറിലെ മുതിർന്ന നേതാവുമായ ഇ.എ മോഹനൻ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര നിർവ്വാഹസമിതി അംഗം ജിസ് ജോസഫ് സംഘടന രേഖ അവതരിപ്പിക്കുകയും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് മെമന്റോ നൽകി ആദരിക്കുയും ചെയ്തു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങളായ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മെമ്പർ ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.സി, മിനിമോൾ ബിജു, റെജി ഷാജി, പ്രമോദ് എം.പി, നിഷ സാനു എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.ബി സാനു സ്വാഗതവും പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് നിയുക്ത സെക്രട്ടറി അനീഷ് പി.സി നന്ദിയും പറഞ്ഞു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് ഭാരവാഹികളായി വി. ഹരിദാസ് വരയാത്ത് (പ്രസിഡൻ്റ്) ഷൈനി പ്രമോദ് (വൈസ് പ്രസിഡൻ്റ്), അനീഷ് പി.സി (സെക്രട്ടറി), സാനു പി.ബി (ജോയിന്റ് സെക്രട്ടറി) ഏഴ് അംഗ കമ്മറ്റി അംഗങ്ങളേയും പത്ത് അംഗ മേഖല കൗൺസിൽ അംഗങ്ങളേയും തിരഞ്ഞെടുത്തു.





