Poonjar

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി. മേഖല കമ്മറ്റി അംഗം ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.എൻ ബിജു സംഘടനാ രേഖാ അവതരണവും മേഖല സമ്മേളന ഉദ്ഘാടനവും നിർവ്വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എ സനൽകുമാർ, ജില്ല സെക്രട്ടറി വിഷ്ണു ശശിധരൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഇ.എ മോഹനൻ, മേഖല പ്രസിഡൻ്റ് പി.ജി പ്രമോദ് കുമാർ, മേഖല കമ്മറ്റി അംഗം ബാബുരാജ് ഡി, പ്രസന്നകുമാർ എം.ആർ എന്നിവർ പ്രസംഗിച്ചു.

മേഖലാ ഭാരവാഹികളായി പ്രസിഡന്റ്‌ പി ജി പ്രമോദ് കുമാർ, വൈസ് പ്രസിഡന്റ്‌ സോളി ഷാജി, സെക്രട്ടറി പ്രസന്നകുമാർ എം.ആർ, ജോയിൻ്റ് സെക്രട്ടറി തൂമ സിറാജ്, ട്രഷറർ :ആസിഫ് മുഹമ്മദ്‌, കമ്മറ്റി അംഗങ്ങളായി ഇ.എ മോഹനൻ, ഡി രാജപ്പൻ, കെ എൻ വിജയൻ, മെഹ്റുന്നീസ പ്രമോദ്, വിഷ്ണുപ്രിയ, മിനിമോൾ ബിജു, എ എസ്‌ മുഹമ്മദ്‌, ഷാഫി, അഡ്വ. ടി ജി സലികുമാർ, ടോം തോമസ്, ഇ എൻ ബാബു, അഖിൽ കെ ബി, ശ്രീജിത്ത്‌ കെ സോമൻ ഇൻ്റേണൽ ഓഡിറ്റർമാരായിശശി സി.എൻ, വി.കെ ഗംഗാധരൻ എന്നിവരേയുംജില്ല കൗൺസിലേയ്ക്ക് 15 അംഗങ്ങളേയും, എക്സ് ഒഫിഷ്യോ അംഗങ്ങളായി 5 അംഗങ്ങളേയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *