കോട്ടയം: കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) സുവർണ ജൂബിലി ജനുവരി 24 മുതൽ അടുത്തവർഷം ജനുവരി 23 വരെ നീളുന്ന പരിപാടികളോടെ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും.
ജനുവരി 24നു രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
എം.പി.മാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.എഫ്.ഡി.സി. ചെയർപേഴ്‌സൺ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,
പി.സി.സി.എഫ്.(എഫ്.എം) രാജേഷ് രവീന്ദ്രൻ, കെ.എഫ്.ഡി.സി. ഡയറക്ടർമാരായ ജോർജ് വി. ജെന്നർ, കെ.എസ്. ജ്യോതി, പി. ആർ. ഗോപിനാഥൻ, അബ്ദുൽറസാഖ് മൗലവി, ആർ.എസ്. അരുൺ, നഗരസഭാംഗം എൻ.എൻ. വിനോദ്, കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, അസിസ്റ്റന്റ് ജനറൽ മാനേജർ വി.എസ്. കിരൺജോസ് എന്നിവർ പ്രസംഗിക്കും.