General

റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം പ്രൊഫ. ലോപ്പസ് മാത്യു

റബറിന്റെ വളരെ പെട്ടെന്നുള്ള വിലയിടിവിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും, ഉൽപാദന സീസൺ അല്ലാത്ത ഈ സമയത്ത് പോലും വില അന്യായമായി താഴുകയാണെങ്കിൽ റബ്ബർ കർഷകരെന്ത് ചെയ്യണമെന്ന് സർക്കാരുകൾ അറിയിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.

കേരള കർഷക യൂണിയൻ (എം)ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. കടുത്ത മഴക്കാലമായതിനാൽ പ്ലാസ്റ്റിക്ക് മറയിട്ടുപോലും റബ്ബർ വെട്ടുന്നില്ലാത്ത അവസ്ഥയാണ്. ആ സമയത്താണ് റബറിനും, ഒട്ടുപാലിനും ഒരു ന്യായീകരണവും ഇല്ലാതെ വിലതാഴുന്നത്.

ആഗോള വ്യാപാര കരാറുകൾ അരങ്ങേറുന്ന ഈ സമയത്ത് കർഷകനെ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ സമയത്ത് റബറിന്റെ താങ്ങു വില 250 രൂപയെങ്കിലും ആയി നിചപ്പെടുത്തണം. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്.

രാസവളം വില വർദ്ധനവും, തൊഴിലാളി ഇല്ലാത്ത അവസ്ഥയും ഉൾപ്പെടെ എല്ലാ തരത്തിലും ബുദ്ധിമുട്ടുന്ന കർഷകർക്ക് സർക്കാർ സഹായമില്ലാതെ മുന്നോട്ടുപോകാൻ ആവില്ല. റവന്യൂ കരം വർദ്ധനവും, സ്ഥലത്തിന്റെ ന്യായ വിലയുടെ ന്യായമല്ലാത്ത ഉയർച്ചയും, സ്ഥലം വിറ്റ് ജീവിക്കാൻ പോലും കർഷകർക്ക് ആവതില്ലാതാക്കി. മേൽ വിഷയങ്ങളിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.

സ്ഥലത്തിന്റെ ന്യായവില കുറയ്ക്കണം. അതുവഴി സർക്കാരിന് വരുമാനം കൂടുകയെ ഉള്ളൂ. സ്ഥലം കൈമാറ്റം ചെയ്യാൻ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കേരള കോൺഗ്രസ് (എം) നിവേദനം റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് നൽകുമെന്നും ലോപ്പസ് മാത്യു പറഞ്ഞു.

കർഷക യൂണിയൻ (എം)ജില്ലാ പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി. ജോസഫ് കുന്നത്തു പുരയിടം, മത്തച്ചൻ പ്ലാത്തോട്ടം, ട്രഷറർ ജോയി നടയിൽ, ജില്ലാ ജനറൽ സെക്രട്ടറി ടോമി ഈരൂരിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, അപ്പച്ചൻ നെടുമ്പള്ളിൽ, ആൻ്റണി അറയ്ക്കപ്പറമ്പിൽ, ജോസുകുട്ടി കണ്ണന്തറ, സോജി ജോസഫ്, രാജു ചെറിയാൻ കുന്നേൽ , സജീഷ് സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു.

രാജു കൈതയ്ക്കൽ, ജോർജ് കുറ്റിക്കാട്ടു കുന്നേൽ, ഷാജി കൊല്ലിത്തടം, കെ. ഭാസ്കരൻ നായർ, രാജു ചെറിയാൻ,മ്പെന്നി മാത്യു, ജോസ് മുളക്കുളം,സന്തോഷ് അയർക്കുന്നം ജോമോൻ കുരുപ്പത്തടം എന്നിവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *