ഈരാറ്റുപേട്ട: കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ നയനാർ ഭവനിൽ നടന്നു കോട്ടയം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപന പട്ടികയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളെ തീരുമാനിക്കുന്ന മാനദണ്ഡങ്ങളിൽ വില്ലേജുകൾ ഉൾപ്പെടുന്നില്ല അതുകൊണ്ട് ഈ വില്ലേജുകളെ ഒഴിവാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. ജില്ലാ ജോയിൻ സെക്രട്ടറി ഷമീം അഹമ്മദ്, ഏരിയാസെക്രട്ടറി സി കെ ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമേശ് ബി വെട്ടിമറ്റം, കെ ശശി. എന്നിവർ സംസാരിച്ചു.