Top News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വർധന പ്രാബല്യത്തില്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും.

വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെഎസ്ഇബിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.

യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം.

ജനുവരി മുതല്‍ മെയ് മാസം വരെ വൈദ്യുതി ഉപയോഗം കൂടുന്നത് കണക്കിലെടുത്ത് സമ്മര്‍ താരിഫെന്ന പേരില്‍ അധികമായി പത്തുപൈസ വീതം യൂണിറ്റിന് കൂട്ടണം എന്നുകൂടി കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തത്ക്കാലം സമ്മര്‍ താരിഫ് ചുമത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ യോഗങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *