Pala

60-ാം ആഘോഷ തിമിർപ്പിൽ കേരളാ കോൺഗ്രസ്സ് (എം), ആരംഭകാല നേതാക്കളെ ആദരിച്ചു; നാടെങ്ങും പതാകകൾ ഉയർന്നു

പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ . കെ.അലക്സ് പതാക ഉയർത്തി.

ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ സന്ദേശം നൽകി.നഗരസഭാ കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, സാവിയോ കാവുകാട് ,ജോസ് ചീരാംകുഴി ,ലീന സണ്ണി, മായാപ്രദീപ്, ബിജി ജോജോ, കെ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ്സുകുട്ടി പൂവേലി ,സാജു എടേട്ട്, ജയ്സൺമാന്തോട്ടo സുനിൽ പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

കെ.ടി.യു.സി.പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി ഷിബു കാരമുള്ളിൽ, ബിബിൻ പുളിക്കൽ, കെ.കെ.ദിവാകരൻ, തോമസ് ആൻ്റണി, ബേബി കണ്ണംപാല, ഇ.കെ.ബാബു, ടിനു മാത്യു, ടോമി തകടിയേൽ എന്നിവർ നേതൃത്വം നൽകി.

രാമപുരത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് പതാക ഉയർത്തി മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ യോഗം ഉദ്ഘാടനം ചെയ്തു.ബെന്നി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു.അലക്സ് അലക്സാണ്ടർ, ഡി.പ്രസാദ്, ലിസി ബേബി, ബെന്നി ആനത്താറ, അപ്ച്ചൻ നെടുംപള്ളി എന്നിവർ പ്രസംഗിച്ചു.

തലപ്പുലത്ത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പതാക ഉയർത്തി.സുഭാഷ് വലിയ മംഗലം അദ്ധ്യക്ഷത വഹിച്ചു. മേലുകാവിൽ ടിറ്റോ മാത്യുപതാക ഉയർത്തി.ജെറ്റോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.

മുത്തോലിയിൽ മാത്തുക്കുട്ടി ചേന്നാട്ട് പതാക ഉയർത്തി ടോബിൻ കെ.അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. കരൂരിൽ കുഞ്ഞുമോൻ മാടപ്പാട്ട് പതാക ഉയർത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ് യോഗം ഉദ്ഘാടനം ചെയ്തു. സാജു വെട്ടത്തേട്ട്, ജയിംസ് വെള്ളാമ്പേൽ, ഡോമിനിക് എലിപ്പുലിക്കാട്ട്, സെസ്സിൽ വർക്കി എന്നിവർ പ്രസംഗിച്ചു.

കൊഴുവനാലിൽ സണ്ണി നായിപ്പുരയിടം പതാക ഉയർത്തി സിബി ഗണപതി പ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *