കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് കൊച്ചുപുരയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേരുന്ന ഐക്യ സമ്മേളനം കൂവപ്പള്ളിയിൽ നടന്നു.
കേരള കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്റ് തോമസ് കട്ടക്കലിന്റെ അധ്യക്ഷതയിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കേരളത്തിൽ ഏറ്റവും അധികം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി കേരള കോൺഗ്രസ് (എം) ആണെന്ന് ജോസ് കെ മാണി പ്രസ്താവിച്ചു . കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ പുതുതായി മെമ്പർഷിപ്പ് എടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി വൈസ് ചെയർമാൻ ഡോ. എൻ. ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണവും, ഉന്നത അധികാര സമിതി അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആമുഖപ്രഭാഷണവും നടത്തി.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട്, കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി ജോസ് കൊള്ളിക്കുളവിൽ, സാംസ്കാരിക വേദി (എം ) പ്രസിഡന്റ് ബാബു ടി ജോൺ, വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോളി ഡോമിനിക്, ജില്ലാ കമ്മിറ്റി അംഗം കെ. പി സുജിലൻ, നിയോജകമണ്ഡലം സെക്രട്ടറി ബാബു കൂരമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
ഐക്യ സമ്മേളനത്തിന് പ്രൊഫ. തോമസ് പി ജോസഫ് പുലിക്കുന്നേൽ, പിസി ജോസഫ് പാറടി, ജെയിംസ് മേനാംതുണ്ടത്തിൽ , ജെയിംസ് കുന്നത്ത്, ജോസുകുട്ടി കല്ലംമാക്കൽ, റെജി തേന്മാക്കൽ, ബേബി കോന്തിയാമഠം , ജോയി മൊളോപ്പറമ്പിൽ,തോമസ് ചെമ്മരപള്ളി, തങ്കച്ചൻ കാരക്കാട്ട്, സിബി കുടന്തൂക്കിൽ, സിനി ബിജോയ് പൊക്കാളശ്ശേരി, തുടങ്ങിയവർ നേതൃത്വം നൽകി.