General

ലഹരിവ്യാപനം; കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് തോമസ് ഉണ്ണിയാടൻ

അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരളകോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

വിദ്യാർത്ഥികൾ – യുവാക്കൾ എന്നിവരുടെ ഭാവി തകർക്കുന്ന വ്യാപകമായി അക്രമത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന കുടുംബബന്ധങ്ങൾ പോലും ഉലക്കുന്ന നാടിന്റെ ഭാവി തന്നെ തകർക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവൻ ഉണരണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.

സംസ്ഥാന വ്യാപക കാമ്പയിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. ജില്ലാ പ്രസിഡന്റ്‌ സി. വി. കുര്യാക്കോസ് നേതൃത്വം നൽകി.

സംസ്ഥാന വൈസ് ചെയർമാൻ എം. പി. പോളി,സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ,ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, പി. ടി. ജോർജ്,ജോസ് ചെമ്പകശ്ശേരി, ഭാരവാഹികളായ വിവേക് വിൻസെന്റ്,മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനി ക്കാരൻ, അജിത സദാനന്ദൻ,സതീഷ്. കെ,ഫിലിപ്പ് ഓളാട്ടുപുറം, എബിൻ വെള്ളാനി ക്കാരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *