General

കെ.സി.വൈ.എൽ അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകർക്കായി “Changing Trends In Education And The Importance Of Upskilling And Reskilling Of Teachers” എന്ന വിഷയത്തിൽ സെപ്റ്റംബർ 5 വൈകുന്നേരം 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു.

വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചത്.

കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ടോം ജോസഫ് (Director- New Initiatives, Jain Deemed to be University )ഉദ്‌ഘാടനം നിർവഹിക്കുകയും സെമിനാർ നയിക്കുകയും ചെയ്തു.

അതിരൂപത ചാപ്ലയിൻ ഫാ. റ്റീനേഷ് കുര്യൻ പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ,അലൻ ജോസഫ് ജോൺ,ബെറ്റി തോമസ്,അലൻ ബിജു, എന്നിവർ നേതൃത്വം നൽകി.

50 ഓളം പേർ മീറ്റിംഗ് ൽ പങ്കെടുത്തു. നൂതന സാങ്കേതിക വിദ്യകളെ കൃത്യമായി പ്രയോജനപ്പെടുത്തി കുട്ടികളുമായി കണക്റ്റഡ് ആയിരിക്കുവാൻ അധ്യാപകർ നിരന്തരം ശ്രമിക്കണം എന്ന് ഡോ ടോം ജോസഫ് അഭിപ്രയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *