പ്ലസ് 2 പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടി ക്നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എൽ അതിരൂപത സമിതി അഭിനന്ദിച്ചു.
കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ട് കുടിയിൽ എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. മാതാപിതാക്കളായ ജോഷി വാരികാട്ട്, ബെസ്സി ജോഷി എന്നിവർക്കൊപ്പം അനീഷ മൊമെന്റോ ഏറ്റുവാങ്ങി.
കൈപുഴ അസിസ്റ്റന്റ് വികാരി ഫാ ജെബിൻ കോളങ്ങയിൽ,അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ്, ബെറ്റി തോമസ്,അഡ്വൈസർ സി ലേഖ, ജോയിന്റ് ഡയറക്ടർ ശ്രീ സ്റ്റെഫി പുതിയകുന്നേൽ, കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആൽബിൻ ബിജു, പാലത്തുരുത് യൂണിറ്റ് പ്രസിഡന്റ് കിഷോർ ഷൈജു എന്നിവർ പങ്കെടുത്തു.