ഈരാറ്റുപേട്ട: അമ്പത് വര്‍ഷം പൂര്‍ത്തിയാവുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂൾ കെട്ടി ടത്തിൻ്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടക്കും.
മുന്‍മന്ത്രി ഡോ.എം.കെ മുനീര്‍ എം.എല്‍എ നവീകരിച്ച സ്‌കൂളിന്റെയും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ പുതുതായി നിര്‍മിച്ച ടര്‍ഫിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിക്ക് പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമവും നടക്കും.
1976 ജൂണ്‍ 1 നാണ് പരേതനായ ഹാജി വി.എം.എ. കരീം സാഹിബിന്റെ മാതാപിതാക്കളുടെ പുണ്യസ്മരണയില്‍, മുഹമ്മദ് മേത്തര്‍ മറിയുമ്മയുടെ നാമധേയത്തിലാണ് ഈ സ്‌കൂള്‍ സ്താപിച്ചത്. 1979ല്‍ യു.പി. സ്‌കൂളായും 2004ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു.
2006 മുതല്‍ പത്താം ക്ലാസ് ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി 100% വിജയം കരസ്ഥമാക്കി വരുന്നു. 2020ല്‍ അല്‍ഹിക്മ ഇംഗ്ലീഷ് മീഡിയം പ്രീെ്രെപമറി സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നു.
നാളിതുവരെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 30 അധികം അധ്യാപകരും ഇതുവരെ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ 27 ഡിവിഷനുകളിലായി 950ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇപ്പോള്‍ 35 അധ്യാപകര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മെഗാ അലുംനി മീറ്റ്, പ്രൊഫഷണല്‍ മീറ്റ്, വനിതാ സംഗമം, ബിസിനസ് മീറ്റ്, ഇന്റര്‍ സ്‌കൂള്‍ ക്വിസ്സ്, മെഡിക്കല്‍ ക്യാമ്പ്, പ്രവാസി സംഗമം, ഫുഡ് ഫെസ്റ്റ്, ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റ്, സുവനീര്‍ പ്രകാശനം, പ്രതിഭകളെ ആദരിക്കല്‍, അധ്യാപക സംഗമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന കരീം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയും ക്യാമ്പസ് മസ്ജിദും സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ആഘോഷപരിപാടികളുടെ സംഘാടനത്തിന് വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളത്തിന് ശേഷം പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുമെന്ന് ‘മാനേജർ കെ.എ.മുഹമ്മദ് അഷറഫ് അറിയിച്ചു.