നടയ്ക്കല്‍: വിദ്യാഭ്യാസ മേഖലയില്‍ അന്‍പത് വര്‍ഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎംഎം യുഎം യുപി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും കാരക്കാട് സ്കൂളിൽ നടന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1976 ല്‍ ഹാജി വിഎംഎ കരീം സ്ഥാപിച്ച സ്‌കൂളിൽ നാളിതുവരെ പഠനം നടത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷ്റഫ് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഒ എ ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍
ഹെഡ്മിസ്ട്രസ്സ് വി കെ സെമിന ടീച്ചർ, മസ്ജിദുല്‍ അമാന്‍ ഇമാം ഹാഷിര്‍ നദ് വി തുടങ്ങിയവര്‍ സംസാരിച്ചു.
കെ എ മുഹമ്മദ് അഷ്‌റഫ്, കെ എ മുഹമ്മദ് സക്കീര്‍, കെ എ മുഹമ്മദ് ഹാഷിം മുഖ്യരക്ഷാധികളായും, ഹാഷിര്‍ നദ് വി (ചെയര്‍മാന്‍), സി പി ബാസിത് (ജനറല്‍ കണ്‍വീനര്‍), പി എം മുഹ്‌സിന്‍ , കെ എം എ ലത്തീഫ്, മാഹിന്‍ പേരമ്പലത്ത് (വൈസ് ചെയര്‍മാൻ), അബ്സാര്‍ മുരിക്കോലില്‍, ഫാത്തിമ ശമ്മാസ്, അവിനാശ് മൂസ, സുമിന ടീച്ചര്‍ (ജോ. കണ്‍വീനര്‍),മോനി വെള്ളൂപറമ്പില്‍ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റി അംഗളായി അമീന്‍ ഓപ്റ്റിമ, ഫസില്‍ ഫരീദ്, ഹുസൈൻ അമ്പഴത്തിനാൽ (സുവനീര്‍) സാബിത്ത് കുരുവനാല്‍, ഷനീര്‍ മഠത്തില്‍ (പ്രോഗ്രാം) വികെ കബീര്‍, ഫൈസല്‍ വെട്ടിയാപ്ലക്കല്‍ (ഫിനാന്‍സ്), നിഷാദ് പാലയംപറമ്പില്‍, സുധീര്‍ തേവരുപാറ (വളണ്ടിയര്‍), റഷീദ് വടയാര്‍,

യൂസുഫ് ഹിബ (പബ്ലിസിറ്റി), ഷാജി കെ കെ പി, ശുഹൈബ് സംസം (ഫുഡ്), ഹാഷിം പടിപ്പുര, ഷമീര്‍ വെള്ളുപ്പറമ്പില്‍ (സ്‌പോര്‍ട്‌സ്), മാഹിന്‍ പേരമ്പലം, ഡോ. മുക്താര്‍ (അക്കാഡമിക്) എം.എച്ച് ഷിഹാസ്, ജലീല്‍ കെ കെ പി (മീഡിയ) എന്നിവരടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു. യോഗത്തിന് ശേഷം സ്വാഗതസംഘം കമ്മിറ്റി ഓഫീസ് മാനേജര്‍ കെ എ മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.