കാഞ്ഞിരപ്പളളി: മുംബൈയിൽ വെച്ച് നടന്ന ലോക എച്ച്.ആർ.ഡി കോൺഗ്രസിൽ സ്കിൽ ഡെവലപ്പ്മെന്റ് ലീഡർഷിപ്പൽ അവാർഡ് കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.
മുംബൈയിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ അനഗ്രാം ഗ്രൂപ്പ് പരിശീലകൻ, മാർക്ക് സ്റ്റുവർട്, പ്രിസ്മ വൈസ് പ്രസിഡന്റ് വിങ് കമാണ്ടർ നരേഷ് താനേജയിൽ നിന്നും മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ.ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഹ്യൂമൻ റിസോഴ്സ് വിഭാഗം മാനേജർ അജോ ജോസ് വാന്തിയിലും അവാർഡ് ഏറ്റുവാങ്ങി.





