Kanjirappally

സൗജന്യ രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ്, ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും.

ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സേവനത്തിനായി +91 8281001025 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *