Kadaplamattam

കൗതുക കാഴ്ചകളുമായി ഒരു ഗണിത- ശാസ്ത്രമേള

കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ ഗണിത-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “De Novo 2024” പ്രവൃത്തി പരിചയമേള നടത്തി. സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം നിർവഹിച്ച മേളയിൽ വിദ്യാർത്ഥികൾ വിവിധയിനം നിശ്ചല-ചലന മാതൃകകൾ, പരീക്ഷണങ്ങൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മിസ്. മോബി മാത്യു മേളയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രകൃതി സൗഹാർദ രീതിയിൽ നടത്തപ്പെട്ട ഈ പ്രവർത്തി പരിചയമേള കുട്ടികൾക്കും അധ്യാപകർക്കും ഒരേപോലെ ആവേശവും കൗതുകവും ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *