ഈരാറ്റുപേട്ട: നഗരസഭാ മുസ‍്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി കെ.എ. മാഹിനെ തെരഞ്ഞെടുത്തു.പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിമിൻ്റെ അധ്യക്ഷതയിൽ ലീഗ് ഹൗസിൽ കൂടിയ മുസ് ലിം ലീഗ് നഗരസഭാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മാഹിനെ തിരഞ്ഞെടുത്തത്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാഹിൻ നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. സിവിൽ എഞ്ചനീയറിംഗ് ബിരുദധാരിയാണ്. നൈനാർ മസ്ജിദ് പരിപാലന കമ്മിറ്റിയംഗം, ഗൈഡൻസ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.





