Pala

പാലാ നഗരസഭയിൽ ഇനി ജോസിൻ ബിനോ ലീഡർ

പാലാ: മുൻ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയെ പാലാ നഗരസഭയിലെ സി പി.എം പാർലമെൻ്ററി പാർട്ടി ലീഡറായി തെരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സി.പി.എം കൗൺസിലറുടെ യോഗത്തിലാണ് തീരുമാനം.നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് ജോസിൻ.

പാലാ നഗരസഭയിൽ എൽ.ഡി.എഫ് ഘടകകക്ഷികളും കൗൺസിലർമാരും നഗരസഭാ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവൃത്തിക്കുമെന്ന് ജോസിൻ ബിനോ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *