Politics

ഈസ്റ്റർ ദിനത്തിലെ കുടുംബ സംഗമങ്ങൾ ആഘോഷങ്ങളാക്കി ജോസ് കെ മാണി

പാലാ: ഈസ്റ്റർ ദിനത്തിൽ ഇടവക ദേവാലയമായ കത്തീഡ്രൽ പള്ളിയിലെ തിരുക്കർമ്മങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി കുടുംബസമേതം പങ്കെടുത്തു.എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് ഇന്ന് അവധിയായിരുന്നു.

ബൂത്തുകൾ കേന്ദ്രീകരിച്ച് എൽഡിഎഫ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി. പകൽ മുഴുവൻ നിയോജക മണ്ഡലത്തിലെ പല ഭാഗങ്ങളിൽ ജോസ് കെ മാണി എത്തുകയും പ്രാദേശിക എൽഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

വിവിധ സ്ഥാപനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. വൈകുന്നേരം മുതൽ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമങ്ങൾ സ്ഥാനാർത്ഥിയുടെ വരവോടെ ഈസ്റ്റർ ആഘോഷവേളകളായി മാറി. പിഴക് എസ്എൻഡിപി ശാഖാ യോഗത്തിന്റെ കുടുംബ സംഗമത്തിലും ജോസ് കെ മാണി പങ്കെടുത്തു. രാത്രി എൽഡിഎഫ് നേതാക്കൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *