തലപ്പലം ഗ്രാമപഞ്ചായത്തിലെ കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയായ് തുടർച്ചയായ് രണ്ടാം തവണയും ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു.
25 വർഷത്തോളം കേരള കോൺഗ്രസ് മാണി വിഭാഗമാണ് ഈ വാർഡിൽ യുഡിഫ് ന് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണിയും പാർട്ടിയും ഇടത് പക്ഷത്തേയ്ക്ക് ചേക്കേറിയതിനാൽ 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ നിയോഗിക്കപ്പെട്ടത് ജോമി ബെന്നി ആയിരുന്നു.
പൊതുപ്രവർത്തന രംഗത്ത് ആദ്യമാണെങ്കിലും നാട്ടുകാർകാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു കൊച്ചെട്ടൊന്നിൽ കുടുംബം. ആദ്യ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ ശക്തയായ വനിതാ നേതാവിനെ പരാജയപ്പെടുത്തി.
തുടർന്നുള്ള അഞ്ച് വർഷക്കാലം വാർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. സമസ്ത മേഖലയിലും നേട്ടങ്ങൾ, വികസനങ്ങൾ എത്തിക്കാൻ സാധിച്ചതും, അച്ചടക്കവും സൗമ്യതയും ബഹുമാനപ്പൂർവ്വമുള്ള പെരുമാറ്റം മെംമ്പറെ കൂടുതൽ ജനപ്രിയയാക്കി.
രണ്ട് കോടിയോളം രൂപയുടെ വികസനങ്ങൾ വാർഡിൽ എത്തിക്കാൻ സാധിച്ചു എന്നത് ഏറ്റെടുത്ത ഉത്തരവാദിത്തത്തോടുള്ള ആൽമാർത്ഥയുടെ അടയാളമായിരുന്നു.
അതിനാൽ തന്നെ വാർഡിലെ ജനങ്ങൾക്ക് ഭാവി ആരെ ഏൽപ്പിക്കണം എന്നുള്ള കാര്യത്തിൽ യാതൊരു ശങ്കയും ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ്പ് തന്നെ വാർഡ് ജനറലോ, വനിതയോ എന്ന് തീരുമാനം ആകുന്നതിന് മുന്നേ കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയായ് ജോമി ബെന്നിയെ പ്രഖ്യാപിച്ചു.
ഇത്തവണയും ഇടത് പക്ഷത്തിനായ് മാണി വിഭാഗത്തിന്റെ പഞ്ചായത്തിലെ ഏറ്റവും ശക്തനായ സ്ഥാനാർഥി എത്തിയപ്പോൾ ബി ജെ പി ക്ക് വേണ്ടി അവരുടെ ഏറ്റവും ശക്തനായ നേതാവ് കൂടി എത്തിയതോടെ തലപ്പലം പഞ്ചായത്തിലെ ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് എന്നുള്ള നിലയിൽ കളത്തൂക്കടവ് വാർഡ് ശ്രദ്ധയാകർഷിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാർഡിന്റെ മനസ്സറിഞ്ഞ് കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് കാണാൻ സാധിച്ചത്. ഇത്തവണ 105 വോട്ടുകളുടെ വലിയ ഭൂരിപക്ഷമാണ് ജനങ്ങൾ ജോമി ബെന്നിക്ക് നൽകിയത്.
വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി തുടർച്ചയായ് രണ്ട് തവണ തെരെഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ ഭവന നിർമ്മാണം, കുടിവെള്ളം, റോഡ് എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിച്ചായിരിക്കും തുടർ പ്രവർത്തങ്ങൾ എന്ന് ആദ്യ വാർഡ് സമ്മേളനത്തിൽ മെംമ്പർ അറിയിച്ചു.





