തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ് കോൺഗ്രസ്സിലെ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയാണ് ജോമി ബെന്നി. തെരെഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു.
14 അംഗ ഭരണസമിതിയിൽ യുഡിഫ് – 7, ബി ജെ പി – 4, എൽഡിഫ് – 3 എന്നിങ്ങനെയാണ് കക്ഷി നില. കളത്തൂക്കടവ് വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയെ തുടർച്ചയായ് രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത്.
തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് കമ്മറ്റി അംഗം, സമുദായിക സംഘടനയായ മാതൃവേദി യുടെ പ്രസിഡന്റ്, കളത്തൂക്കടവ് സെന്റ് : ജോൺ വിയാനി പള്ളി സൺഡേ സ്കൂൾ അധ്യാപിക എന്നിങ്ങനെ സാമൂഹിക-സാമൂദായിക-സാംസ്‌കാരിക തലങ്ങളിൽ സേവനമനുഷ്ഠിച്ച ജോമി ബെന്നി മികച്ച നേതൃപാഠവുമുള്ള വ്യക്തിയാണ്.





