Poonjar

പൂഞ്ഞാർ എം എൽ എ ജനങ്ങളെ വിഡ്ഢികളാക്കുന്നു: ബി ജെ പി

പൂഞ്ഞാർ : ഒന്നാം പിണറായി സർക്കാരിന്റെ അവസാനവർഷ ബജറ്റിൽ ഉണ്ടായിരുന്ന പദ്ധതികൾ കഴിഞ്ഞ അഞ്ച് വർഷമായി യാതൊരു ഉളുപ്പുമില്ലാതെ ആവർത്തിച്ചു കൊണ്ട് പൂഞ്ഞാർ എം എൽ എ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നു ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ആരോപിച്ചു.

ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് അനുവദിച്ചു എന്ന് കഴിഞ്ഞ അഞ്ച് വർഷമായി എം എൽ എ പറയുന്ന പദ്ധതികൾ ഒന്നും ഭരണാനുമതി നേടുകയോ നിർമാണം ആരംഭിക്കുകയോ ചെയ്യാത്ത എം എൽ എ തികഞ്ഞ പരാജയം ആണെന്നും ഇവർഷവും പതിവ് പോലെ പ്രഖ്യാപനങ്ങൾ മാത്രമായി പുകമറ സൃഷ്ട്ടിച്ചു പൂഞ്ഞാർ ജനതയെ വഞ്ചിക്കുന്ന നിലപാട് എം എൽ എ ആവർത്തിക്കുകയാണെന്നു ബി ജെ പി ചൂണ്ടിക്കാട്ടി.

മുൻ വർഷങ്ങളിലെ സംസ്ഥാന ബജറ്റിലും, 2025 ബജറ്റിലും ഉൾപ്പെട്ട വിവിധ പദ്ധതികൾ:

1.മീനച്ചിലാറിന് കുറുകെയുള്ള കാരയ്ക്കാട് – ഇളപ്പുങ്കൽ പാലം നിർമ്മാണത്തിന് ബഡ്ജറ്റിൽ 10 കോടി രൂപയുടെ ഭരണാനുമതി
2.മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലം
3.മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ‍ താലൂക്ക് രൂപീകരണം
4.എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കൽ

5.പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ ഭക്ഷ്യോപാധികളായ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധന ഉൽപന്ന നിർമ്മാണ യൂണിറ്റും മെഗാ ഫൂഡ്പാർക്ക്
6.പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് സ്ഥാപിക്കൽ
7.തീക്കോയി ഗ്രാമപഞ്ചായത്ത് 13-)o വാർഡിൽ മീനച്ചിലാറ്റിൽ രണ്ടാറ്റുമുന്നി- ചേരിപ്പാട് ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ്
8.ഈരാറ്റുപേട്ട ടൗണിൽ മുക്കട ജംഗ്ഷനിൽ മീനച്ചിലാറ്റിൽ റെഗുലേറ്റർ കം ബ്രിഡ്ജ്

9.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ
10.തിടനാട്- ഇടമറ്റം- ഭരണങ്ങനം റോഡ് ബിഎം&ബിസി നിലവാരത്തിൽ റീ ടാറിങ്
11.കരിനിലം – പുഞ്ചവയൽ- 504 കുഴിമാവ് റോഡ് BM&BC നിലവാരത്തിൽ നവീകരണം
12.മുണ്ടക്കയത്ത് പുതിയ ഫയർ സ്റ്റേഷൻ.

Leave a Reply

Your email address will not be published. Required fields are marked *