Ramapuram

ജിത്തുമെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റ് സമാപിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിച്ച 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണ്ണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജിത്തുമെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളിന് സെന്റ് തോമസ് കോളേജ് പാലായെ പരാജയപ്പെടുത്തി. രണ്ടുദിവസമായി നടന്ന മത്സരങ്ങളിൽ പ്രമുഖരായ ആറ് കോളേജ് ടീമുകളാണ് മാറ്റുരച്ചത്.

പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് സമ്മാനദാനം നിർവ്വഹിച്ചു. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് സി ജോർജ് കോളേജ് ചെയർമാൻ ഡോയൽ അഗസ്റ്റിൻ സ്പോർട്സ് ക്ലബ് സെക്രട്ടറി എബിൻ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *