പാലാ :ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിൽ മന്ത്രിയായ മലയാളി ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് (23/01/2025) രാവിലെ 10 ന് മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപിതാവിന് ആദരവ് അർപ്പിക്കുന്നു.
പാലാ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ പങ്കെടുക്കും.