General

തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിക്കുന്നു :INTUC

കുറവിലങ്ങാട്: 2005ൽ മൻമോഹൻസിംഗ് ഗവൺമെന്റ് തുടങ്ങിവച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി,തൊഴിലാളികൾക്ക് 20 വർഷം പിന്നിട്ടിട്ടും കൂലി വർദ്ധനവും, പ്രവർത്തി ദിനങ്ങളും, വർദ്ധിപ്പിക്കാത്ത കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികളെ അവഗണിക്കുന്നു എന്ന് INTUC സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ അനിയൻ മാത്യു പറഞ്ഞു.

INTUC സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. INTUC റീജനൽ പ്രസിഡന്റ് M .N . ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു മൂലങ്കുഴ,P.R രാജീവ്, ദീപ ഇന്ദുചൂഡൻ, ടോമി പൊട്ടൻ കുഴിയിൽ, പി.ജെ. മൈക്കിൾ കാണക്കാരി, ബാബു വടക്കേൽ, അഗസ്റ്റിൻ കുര്യാക്കോസ്, ഇന്ദുചൂഡൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *