Erattupetta

ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു

ഈരാറ്റുപേട്ട : കോർഡിനേഷൻ ഓഫ് ഇസ്ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളജിലെ വിവിധ സ്റ്റേജുകളിലായി നടന്ന സുലൂക് ’26 – ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിദ്യാത്ഥികളുടെ നൈസർഗ്ഗിക കലാ-സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തിയതോടെയാണ് നാല് സ്റ്റേജുകളിലെ മത്സരങ്ങൾക്ക് തുടക്കമായത്. 344 പോയൻ്റ് നേടി ഈരാറ്റുപേട്ട തൻമിയ ഇസ്ലാമിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ച വെച്ച വണ്ടിപ്പെരിയാർ ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയയിലെ നെബ ഫാത്തിമ, അയിശ അജാസ് എന്നിവർ ബെസ്റ്റ് പെർഫോമർമാരായി. ഇടക്കുന്നം അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിലെ ഹിഫ്ള് വിദ്യാർഥികൾ അവതരിപ്പിച്ച ഖുർആൻ ഫീസ്റ്റ് പരിപാടിയും നടന്നു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സൂഫീ ഗായകനും എഴുത്തുകാരനുമായ ജാബിർ സുലൈം മുഖ്യാതിഥിയായി. ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി, എം. കെ കബീർ, റാസിക് റഹീം ഹാഫിസ് മുഹമ്മദ്, നസീർ കണ്ടത്തിൽ, അഫീർ ഖാൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *