കോട്ടയം: വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയായ INSPIRE ഇന്റേൺ ഷിപ് സയൻസ് ക്യാമ്പ് 2024 സെപ്തംബർ 23 മുതൽ 27 വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.
ന്യൂഡൽഹി ആസ്ഥാനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി യുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വർഷം പ്ലസ് വൺ അഡ്മിഷൻ എടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ്. കേരള സ്റ്റേറ്റ് സിലബസ് പത്താംക്ലാസിൽ ഫുൾ എ പ്ലസ്, സി ബി എസ് ഇ ഫുൾ എ വൺ , ഐ സി എസ് ഇ 97 % മാർക്ക് എന്നിങ്ങനെ വിജയം നേടിയവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാനുള്ള യോഗ്യത.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തർ ദ്ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ ചർച്ചകൾക്കും ക്ളാസ്സുകൾക്കും നേതൃത്വം വഹിക്കും. സെമിനാറുകൾക്കൊപ്പം പ്രാക്ടിക്കൽ സെഷൻസും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
നാക് ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ കോളേജ് 108 . യൂണിവേഴ്സിറ്റി റാങ്കുകൾ നേടിയിട്ടുണ്ട്. പഠനമേഖലയിലെ മികവിനൊപ്പം കലാ കായിക രംഗങ്ങളിലും ശ്രധേയമായ നേട്ടങ്ങൾ കൈവരിച്ച കോളജിൽ മികച്ച ക്യാമ്പസ് പ്ലെയ്സ്സ്മെന്റും നൽകുന്നു. എൻ. എസ്, ഡി. .സി, ഉൾപ്പെടെയുള്ള ഏജൻസികളുടെ അഫിലിയേഷനോടുകൂടി നിരവധി സ്കിൽ ഡെവലപ്മെൻ്റ് പ്രോഗ്രാമുകളും വിദ്യാർഥികളുടെ ഉന്നമനത്തിനായി കോളേജിൽ നടത്തിവരുന്നു.
ഈ മികവുകൾ പരിഗണിച്ചാണ് കേന്ദ്ര സയൻസ് ആന്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഇൻസ്പെയർ പ്രാഗ്രാമിനായി കോളേജിനെ തിരഞ്ഞെടുത്തത്. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജാണ് രാമപുരം മാർ ആഗസ്തീനോസ് കോളേജ്. ഇൻസ്പെയർ ക്യാമ്പ് സംബന്ധമായ വിവരങ്ങൾക്ക് 9961081950, 9447809491,inspire@mac.edu.in.