General

ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് ഇന്ന് നാടിന് സമര്‍പ്പിക്കും

തോടനാല്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച മുപ്പത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് തോടനാലില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഇന്ന് നടത്തപ്പെടുന്നതാണ്.

ഉച്ചക്കഴിഞ്ഞ് 3.30 ന് തോടനാല്‍ പന്നിയാമറ്റത്തു നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.

കൊഴുവനാല്‍ ജില്ലാ പഞ്ചായത്ത് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തും. ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ പരിപാലനത്തിനായി കൊഴുവനാല്‍ ബാഡ്മിന്റന്‍ ക്ലബ് രൂപികരിച്ചിരിക്കുകയാണ്. ഈ ക്ലബിന്റെ നേതൃത്വത്തിലായിരിക്കും ബാന്റ്മിന്റണ്‍ കോര്‍ട്ടിന്റെ പരിപാലനം നടത്തപ്പെടുന്നത്.

250 രൂപ അംഗത്വഫീസ് നല്‍കി കൊഴുവനാല്‍ പഞ്ചായത്തുകാരായ ആളുകള്‍ക്ക് ഈ ക്ലബില്‍ അംഗത്വം സ്വീകരിക്കാവുന്നതാണ്. മാസവരിയായി 50 രൂപ വീതവും ശേഖരിക്കുന്നതാണ്. പകല്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയും വെളുപ്പിന് 5 മണി മുതല്‍ 8 വരെ മുതിര്‍ന്നവര്‍ക്കും ബാഡ്മിന്റന്‍ കളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അവധിക്കാലങ്ങളില്‍ ബാഡ്മിന്റന്‍ പരിശീലനം ഉള്‍പ്പെടെയുള്ളവ ഈ കോര്‍ട്ടില്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ പഞ്ചായത്ത് സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാഡ്മിന്റന്‍ കോര്‍ട്ടുകളില്‍ നമ്പര്‍വണ്ണായി ഈ കോര്‍ട്ട് മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *