Mundakayam

ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു

മുണ്ടക്കയം: മുരിക്കുംവയൽശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും.

ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും.

ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും പ്രമുഖരും വിഷയങ്ങൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. എ അമേന്ദ്രർ റെഡ്‌ഡി, (FISPRD, FISAE ജോയിന്റ് ഡയറക്ടർ, സ്കൂൾ ഓഫ് ക്രോപ് ഹെൽത്ത്‌ പോളിസി സപ്പോർട്ട് റിസർച്ച് SCHPSR, ICAR- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക്‌ സ്‌ട്രെസ് മാനേജ്മെന്റ് NIBSM, റായ്പൂർ ), അഖിലേഷ് അനിൽകുമാർ (ഡയറക്ടർ ആൻഡ് കോ ഫൗണ്ടർ ഓഫ് ബ്രിങ് ബാക്ക് ഗ്രീൻ ഫൌണ്ടേഷൻ ഇനിഷിയേറ്റീവ്), രഞ്ജൻ മാത്യു വർഗീസ് (സ്റ്റേറ്റ് ഡയറക്ടർ -കേരള,WWF-ഇന്ത്യ ), പ്രൊഫ :ഡോ വിൽകിസ്റ്റർ ന്യോറ മോട്ടൂരി (ഫാക്കൾട്ടി ഓഫ് എൻവിയോൺമെന്റ് ആൻഡ് റിസോഴ്സ് ഡെവലപ്പ്മെന്റ്,എഗെർടൺ യൂണിവേഴ്സിറ്റി, കെനിയ ) എന്നീ പ്രമുഖ വ്യക്തികൾ നേതൃത്വം വഹിക്കും.

പ്രബന്ധങ്ങൾ nakulanarya@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. രജിസ്ട്രേഷനായി 7025460678, 6282053869, 7511108594 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *