മുണ്ടക്കയം :ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലൻപാറയിൽ മണ്ണിടിച്ചിൽ ഭീക്ഷണിയും, ഭൂമിയിൽ മുഴക്കവും ഉണ്ടായതിനെ, തുടർന്ന് സമീപത്തുള്ള കുടുംബങ്ങളെ അംഗൻവാടിയിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് മാറ്റിപാർപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ, ഹേമന്ത് ശ്രീനിവാസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.സ്ഥിതിഗതികൾ വിലയിരുത്തി.